Section

malabari-logo-mobile

പ്രശസ്‌ത ഛായാഗ്രാഹകന്‍ അശോക്‌ കുമാര്‍ അന്തരിച്ചു

HIGHLIGHTS : ചെന്നൈ: പ്രശസ്‌ത ഛായാഗ്രാഹകന്‍ അശോക്‌ കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ആറുമ...

msp school malappuram copyചെന്നൈ: പ്രശസ്‌ത ഛായാഗ്രാഹകന്‍ അശോക്‌ കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ആറുമാസത്തോളമായി ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ അദേഹത്തെ സ്വന്തം വീട്ടിലേക്ക്‌ മാറ്റിയത്‌.

വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ ക്യാമറമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1980 ല്‍ പുറത്തിറങ്ങിയ നെഞ്ചത്തില്‍ കിള്ളാതൈ എന്ന ചിത്രത്തിന്‌ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. ജീന്‍സ്‌, നടികന്‍, ജോണി, കുട്ടേ്യടത്തി, ലോറി, തകര, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, നവംബറിന്റെ നഷ്‌ടം, ഡെയ്‌സി, ഒരുക്കം എന്നിവ പ്രശസ്‌ത സിനിമകളാണ്‌. ബാക്‌ വാട്ടേര്‍സ്‌ എന്ന ഹോളിവുഡ്‌ ചിത്രത്തിനും അശോക്‌ കുമാര്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്‌. ആറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.

sameeksha-malabarinews

മലയാളത്തില്‍ പി എന്‍ മേനോന്‍, ഭരതന്‍, പത്മരാജന്‍ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1969, 1973, 1977 ലും മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാര്‍ഡ്‌ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

എംടി ഹരിഹരന്‍ ടീം വീണ്ടും; പയ്യംവെള്ളി ചന്തുവാകാന്‍ മമ്മുട്ടിയോ അതോ മോഹന്‍ലാലോ?

ആദ്യമായൊരു മലയാള ചലച്ചിത്ര ഗാനം വാട്ട്‌സ്‌ആപ്പിലൂടെ റിലീസ്‌ ചെയ്യുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!