ചെറിയ പെരുന്നാള്‍ ശനിയാഴ്‌ച

ramadan-1429 copyതിരുവനന്തപുരം: മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്‌ചയായിരിക്കുമെന്ന്‌ ഖാസിമാര്‍ അറിയിച്ചു. പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളും കോഴിക്കോട്‌ വിലിയ ഖാസിയുമാണ്‌ പെരുന്നാള്‍ നാളെയാണെന്ന്‌ അറിയിച്ചത്‌.

ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രഫഷണല്‍ കോളേജുകള്‍ക്കും അവധിയാണ്‌.

ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫി രാജ്യങ്ങളിലും വെള്ളിയാഴ്‌ചയാണ്‌ ചെറിയ പെരുന്നാള്‍. ഗള്‍ഫ്‌ നാടുകളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ്‌ വെള്ളിയാഴ്‌ച പെരുന്നാള്‍ ആഘോഷിക്കുന്നത്‌. ഒമാനിലും ശനിയാഴ്‌ചയാണ്‌ ചെറിയ പെരുന്നാള്‍.