ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ശക്തമായ ഭൂരിപക്ഷത്തിലേക്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തരംഗം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശക്തമായ ഭൂരിപക്ഷം നേടി മുന്നേറുന്നു. വേട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ സജി ചെറിയാന്‍ 8223 വോട്ടിന്റെ വിമ്പിച്ച ലീഡാണ് ലഭിച്ചിരിക്കുന്നത്.

നിലവിലെ കണക്കുപ്രകാരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 28125 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് 21122 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് 15688 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്.

വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയം നേടുമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. യുഡിഎഫിന് ശക്തമായി സ്വാധീനമുള്ള മേഖലകളില്‍ പോലും എല്‍ഡിഎഫിന്റെ മുന്നേറ്റം യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്.

Related Articles