ബൈക്കപകടത്തില്‍ പരിക്കേറ്റ താനൂര്‍ സ്വദേശി മരിച്ചു

താനൂര്‍: ചേളാരി പടിക്കലില്‍ വെച്ച് ബൈക്കപകടത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരന്‍ മരിച്ചു. താനൂര്‍ കുന്നുംപുറം സ്വദേശി അടിപ്പറമ്പത്ത് ബൈജു(36)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ബൈക്ക് വന്നിടിക്കുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിവരവെ ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

അച്ഛന്‍:ഗോപാലന്‍, അമ്മ: കമലാക്ഷി, ഭാര്യ: സുബി, മകള്‍: അനൈഗ. സഹോദരങ്ങള്‍: ബിജു, ബിജിഷ.

Share news
error: Content is protected !!
Scroll to Top