പൂനെയില്‍ മലയാളി വിദ്യാര്‍ത്ഥിനികളുടെ ചെണ്ടമേള അരങ്ങേറ്റം ശ്രദ്ധേയമായി

മുംബൈ: രണ്ടു മലയാളി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ഇരുപത്തിനാലംഗ സംഘത്തിന്റെ ചെണ്ടമേള അരങ്ങേറ്റം ശ്രദ്ധേയമായി.   പുനെ ഘോർപുരി  ആസ്ഥാനമായി പ്രവർത്തിക്കുന്ന നാദബ്രഹ്മ കലാവേദിയുടെ ആഭിമുഖ്യത്തിലാണ്
ചെണ്ടമേള അരങ്ങേറ്റം നടന്നത്.

പുനെ അയ്യപ്പക്ഷേത്രത്തിൽ വെച്ച് നടന്ന ചെണ്ടമേളത്തിൽ മലയാളികളായ ആർമി ഉദ്യോഗസ്ഥരുടെ മക്കളായ എട്ടാം ക്ലാസുകാരി ഗോപീ കൃ ഷണ വി.എസ്, ഡിഗ്രി വിദ്യാർത്ഥിനിയായ അഷ്ന സുരേഷിന്റെയും പ്രകടനം ഏറെ ശ്രദ്ധേയമായി.

വേലായുധൻ മാരാരുടെ കീഴിൽ പഠനം നടത്തി വരുന്ന മലയാളികളായ ഇരുപത്തിനാലു  പേരാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യമായാണ് പുനെയിൽ ചെണ്ടമേള അരങ്ങേറ്റം നടക്കുന്നത്.

Related Articles