കോഴിക്കോട്‌ ഗുരുവായൂരപ്പന്‍ കോളേജ്‌ മാനേജരുടെ ഓഫീസ്‌ അടിച്ചുതകര്‍ത്തു

guruvayoorappan collegeകോഴിക്കോട്‌ :നഗരത്തിലെ പ്രധാന കോളേജുകളിലൊന്നായ ഗുരൂവായുരപ്പന്‍ കോളേജ്‌ മാനേജരുടെ ഓഫീസ്‌ എബിവിപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഇന്ന്‌ രാവിലെ കോളേജില്‍ എബിവിപി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍പ്പെട്ട ചില ഏബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കോളേജ്‌ അച്ചടക്കനടപടിയെടുത്തിരുന്നു.

ഇതേ തുടര്‍ന്ന്‌ കോഴിക്കോട്‌ തളിയിലുള്ള കോളേജ്‌ മാനേജരുടെ ഓഫീസ്‌ അടിച്ചു തകര്‍ത്തത്‌. എട്ടോളം പേരാണ്‌ ആക്രമണം നടത്തിയത്‌. ആക്രമണത്തില്‍ ഫര്‍ണിച്ചറുകളും രേഖകളും നശിപ്പിച്ചിട്ടുണ്ട്‌, സംഭവത്തില്‍ പോലീസ്‌ കേസെടുത്തു.