കാലിക്കറ്റിന്റെ പുതിയ വിസിയായി ഡോ.കെ മുഹമ്മദ്‌ ബഷീര്‍ ചുമതലയേറ്റു

Story dated:Saturday November 21st, 2015,04 42:pm
sameeksha sameeksha

calicut vc dr. muhammed basheerകാലിക്കറ്റ്‌ സര്‍വകലാശാലയുടെ നിയുക്ത വൈസ്‌ ചാന്‍സിലറായി ഡോ.കെ മുഹമ്മദ്‌ ബഷീര്‍ ചുമതയെറ്റു. ഭരണകാര്യാലയത്തില്‍ സിന്റിക്കേറ്റ്‌ അംഗങ്ങളും ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ വൈസ്‌ ചാന്‍സിലറെ സ്വീകരിച്ചു.
കേരള സര്‍വകലാശാല രജിസ്‌ട്രാര്‍ പദവിയില്‍ നിന്നാണ്‌ മുഹമ്മദ്‌ ബഷീര്‍ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ നിയുക്ത വൈസ്‌ ചാന്‍സിലറായി എത്തുന്നത്‌. ദീര്‍ഘ കാലം എയ്‌ഡഡ്‌ കോളേജില്‍ പ്രിന്‍സിപ്പളായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. രാവിലെ 11 മണിയോടെ സര്‍വകലാശാല ഭരണ കാര്യാലയത്തിലെത്തിയ വീസിയെ സിന്റികേറ്റ്‌ അംഗങ്ങളും ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ സ്വീകരിച്ചു. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അഭിവൃധിക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്നാണ്‌ ആഗ്രഹമെന്ന്‌ അദ്ദേഹം പറഞ്ഞു.dr.muhammed basheer
വൈസ്‌ ചാന്‍സിലര്‍ സ്ഥാനത്തേക്ക്‌ 91 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നും സേര്‍ച്ച്‌ കമ്മറ്റിയുടെ അംഗീകാരത്തോടെയാണ്‌ മുഹമ്മദ്‌ ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടത്‌.