കാലിക്കറ്റ്‌ യൂണി വേഴ്‌സിറ്റിക്ക്‌ സമീപം ബസും കാറും കൂട്ടിയിടിച്ച്‌ 2 യുവാക്കള്‍ മരിച്ചു

Untitled-2 copyതേഞ്ഞിപ്പലം: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌ സമീപം ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ രണ്ട്‌ യുവാക്കള്‍ മരിച്ചു. മാങ്കാവ്‌ അനന്തന്‍ബസാര്‍ എടവലത്ത്‌ അബ്ദുള്‍ലത്തീഫിന്റെ മകന്‍ ഇന്‍സാഫ്‌(26), കൊമ്മേരി മമ്മിളിപ്പറമ്പ്‌ സിഎച്ച്‌ വീട്ടില്‍ ഹംസയുടെ മകന്‍ മുഹമ്മദ്‌ ഫൈസല്‍(26) എന്നിവരാണ്‌ മരിച്ചത്‌. കാറിലുണ്ടായിരുന്ന നസീബ്‌ പരിക്കേറ്റ്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌.

ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ അപകടം. തൃശൂരില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ആദിനാഥ്‌ ബസും എതിര്‍ദിശയില്‍ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറ്‌ പൂര്‍ണമായി തകര്‍ന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന്‌ കാര്‍ വെട്ടിപ്പൊളിച്ചാണ്‌ അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്‌.

കോഴിക്കോട്‌ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും ഇന്‍സാഫിനെയും ഫൈസലിനെയും രക്ഷിക്കാനായില്ല.