കോഴിക്കോട്‌ സഹപാഠികളെ തീവണ്ടി തട്ടി മരിച്ചനിലിയില്‍ കണ്ടെത്തി

Untitled-1 copyകോഴിക്കോട്‌: പാലക്കാട്‌ സ്വദേശികളായ വിദ്യാര്‍ഥികളെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട്‌ കഞ്ചിക്കോട്‌ അഹല്യ എന്‍ജിനിയറിങ്‌ കോളേജ്‌ വിദ്യാര്‍ഥികളായ രഞ്‌ജിത്ത്‌(20),ഐശ്വര്യ(19) എന്നിവരാണ്‌ മരിച്ചത്‌.

വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷന്‌ സമീപത്ത്‌ ഞായറാഴ്‌ച രാവിലെ ആറുമണിയോടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. പാലക്കാട്‌ പിരായിരി ശശികലനിലയത്തില്‍ പിതാംബരന്റെയും ബിന്ദുവിന്റെയും മകളാണ്‌ ഐശ്വര്യ. രണ്ടാവര്‍ഷ സിവില്‍എഞ്ചിനിയറിങ്‌ വിദ്യാര്‍ഥിനിയാണ്‌. ഐശ്വര്യയെ കാണാത്തതിനെ തുടര്‍ന്ന്‌ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അരിക്കാറ രാധാകൃഷ്‌ണന്റെയും സുബ്ബലക്ഷമിയുടെയും മകനാണ്‌ രഞ്‌ജിത്ത്‌. രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ഥിയാണ്‌.