ഫറോക്ക് പാലത്തില്‍ മീന്‍പിടിക്കവെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

ചൂണ്ടയിട്ട് മീന്‍പിടിക്കാന്‍ പോയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
തേഞ്ഞിപ്പലം : ഫറോക്ക് പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോയ യുവാവ് ഫറോക്ക് പാലത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ചു. ഒലിപ്രംകടവ് മൈലാഞ്ചി വളവിന് സമീപം പരേതനായ കണ്ണികുളങ്ങര ചീനിക്കല്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ സിറാജുദ്ധീന്‍ (31) ആണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടില്‍ നിന്നും മീന്‍ പിടിക്കാന്‍ പോയതായിരുന്നു.

സിറാജുദ്ധീന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശു്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം തിങ്കള്‍ 12 മണിക്ക് പനയപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: ഷഹ്‌റ. മക്കളില്ല. മാതാവ് : പാത്തെയ്, സഹോദരങ്ങള്‍: ഗഫൂര്‍, ഫൈസല്‍, നിസാര്‍, റിയാസ്, നൗഷാദ്.