മിഠായിത്തെരുവ്‌ തീപിടുത്തം: ഷോര്‍ട്ട്‌ സര്‍ക്യൂട്ടല്ല.; അട്ടിമറി സാധ്യത?

Fire-kozhicodeകോഴിക്കോട്‌: മിഠായിത്തെരുവില്‍ ബുധനാഴ്‌ച രാത്രിയുണ്ടായ തീപിടുത്തത്തിന്‌ കാരണം ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണന്ന നിഗമനം കെഎസ്‌ഇബി തള്ളി. സ്ഥലം പരിശോധിച്ച ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്‌, കെഎസ്‌ഇബി ഉദ്യോഗസ്ഥരാണ്‌ ഷോര്‍ടട്ട്‌ സര്‍ക്യൂട്ടാകാം അപകടത്തിന്‌ കാരണമെന്ന പ്രാഥമിക നിഗമനം വിശദമായ പരിശോധനയില്‍ തള്ളിയത്‌.
ആദ്യം തീപിടിച്ച ബ്യൂട്ടി സ്റ്റോഴസിന്റൈ വയറിങ്ങ്‌ പഴയതാണെങ്ങിലും ഡിസ്‌ട്രിബ്യൂഷന്‍ ബോര്‍ഡും മറ്റു ഉപകരണങ്ങളും വലിയ കാലപ്പഴക്കമില്ലാത്തതാണെന്നും ഇലട്രികല്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഷോര്‍ട്ട്‌ സര്‍ക്യുട്ടിനോ ഓവര്‍ ലോഡിനോ സാധ്യതിയില്ലെന്നും കടയുടെ ഫ്യൂസ്‌ പോവകയോ കേബിളിന്‌ തകരാറ്‌ സംഭവിക്കുകയോ ചെയ്‌തിട്ടില്ലെന്നും ഇലട്രിക്കല്‍ വിഭാഗം പറയുന്നു

ഇതിന്‌ പിന്നാലെ സ്ഥലം പരിശോധിച്ച കെഎസ്‌ഇബിയുടെ അന്വേഷണസംഘവും ഷോര്‍ട്ട്‌ സര്‍ക്യുട്ടിനുള്ള സാധ്യത തള്ളിക്കളഞ്ഞു. വൈദ്യുതി പോസ്‌റ്റിന്റെ ഭാഗത്തുനിന്നല്ല തീപ്പിടുത്തമുണ്ടായത്‌. കടയുടെ പിന്‍ഭാഗത്തുനിന്നോ മധ്യഭാഗത്തുനിന്നോ ആണ്‌ തീപിടിച്ചത്‌. വൈദ്യുതി തകരാറാണെങ്ങില്‍ പോസ്‌റ്റിനോട്‌ ചേര്‍ന്ന ഭാഗത്ത്‌ തീയുണ്ടാകണം ഇവിടെ അതുണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു

ഇരു വിഭാഗവും ഒരു പോലെ ഷോര്‍ട്ട്‌ സര്‍ക്യുട്ടിനുള്ള സാധ്യ തള്ളിയതോടെ സംഭവത്തിന്‌ പിന്നില്‍ അട്ടിമറിയുണ്ടോയെന്ന്‌ അന്വേഷണം നടത്തണമെന്ന ആവിശ്യം ശക്തമായിട്ടുണ്ട്‌. പോലീസ്‌ ഈ സാധ്യതയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.