ഫറോക്ക്‌ മുനിസിപ്പാലിറ്റിയിലെ ഒരു ബൂത്തില്‍ തിങ്കളാഴ്‌ച റീപോളിംഗ്‌

നവംബര്‍ രണ്ടിനു നടന്ന വോട്ടെടുപ്പില്‍ കോഴിക്കോട്‌ ഫറോക്ക്‌ മുനിസിപ്പാലിറ്റിയിലെ കോതര്‍തോട്‌ വാര്‍ഡിലെ തെരെഞ്ഞിയാത്തുല്‍ ഉലൂം മദ്രസ കരുവന്‍തുരുത്തി – ഇടതു ഭാഗം പോളിംഗ്‌ സ്റ്റേഷനില്‍ നവംബര്‍ ഒന്‍പതിന്‌ (തിങ്കള്‍) റീ പോളിംഗ്‌ നടത്തുന്നതാണ്‌. വോട്ടിംഗ്‌ യന്ത്രം ഫലം തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തകരാറിലായതിനെ തുടര്‍ന്നാണ്‌ ഇത്‌. രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും വോട്ടെടുപ്പ്‌. പ്രസ്‌തുത ബൂത്തിലെ വോട്ടെണ്ണലും അന്നേ ദിവസം വൈകുന്നേരം ഏഴു മണിക്ക്‌ ഫറോക്ക്‌ മുനിസിപ്പല്‍ ഓഫീസില്‍ വച്ച്‌ നടത്തുന്നതാണ്‌.