മലാപ്പറമ്പ്‌ സ്‌കൂള്‍ പൂട്ടണം;ഹൈക്കോടതി

Story dated:Wednesday June 8th, 2016,01 46:pm

High-Courtകൊച്ചി: മലാപ്പറമ്പ്‌ സ്‌കൂള്‍ പൂട്ടണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌. സ്‌കൂള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതി ഉത്തരവ്‌ നടപ്പിലാക്കാന്‍ കോടതി നിര്‍ദേശിച്ചു. പൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന മന്ത്രിസഭാ തീരുമാനം വന്ന്‌ നിമഷങ്ങള്‍ക്കകം വന്ന ഹൈക്കോടതി ഉത്തരവ്‌ തിരിച്ചടിയായിരിക്കുകയാണ്‌. ആദ്യം സുപ്രീംകോടതി ഉത്തരവ്‌ നടപ്പിലാക്കട്ടെ, അതിന്‌ ശേഷം മറ്റ്‌ കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ്‌ സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാണ്‌. അതില്‍നാല്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ നിവൃത്തിയില്ല.

നിശ്ചയിച്ച സമത്ത്‌ സ്‌കൂള്‍ അടച്ചുപൂട്ടി സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍്‌ട്ട്‌ സമര്‍പ്പിക്കണം. പിന്നീട്‌ സര്‍ക്കാരിന്‌ കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവാണ്‌ ആദ്യം നടപ്പാക്കേണ്ടതെന്നും അതിന്‌ ശേഷം മാത്രമെ സര്‍ക്കാര്‍ നടപടികള്‍ എടുക്കാന്‍ സാധിക്കു എന്ന്‌ കോടതി പറഞ്ഞു.

സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിക്കാനാകില്ല. സ്‌കൂള്‍ അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച്‌ പ്രദേശത്ത്‌ സമരം നടക്കുകയാണെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ കോടതയില്‍ ചുണ്ടിക്കാട്ടി. എന്നാല്‍ ജനകീയ സമരങ്ങളോ, പ്രക്ഷോഭങ്ങളോ കോടതി ഉത്തരവ്‌ നടപ്പിലാക്കുന്നതിനുളള തടസമാകാന്‍ പാടില്ലെന്ന മറുപടിയാണ്‌ കോടതി നല്‍കിയത്‌. കോടതി വിധിയോടെ സ്‌കൂള്‍ ഏറ്റെടുക്കല്‍ കൂടുതതല്‍ സങ്കീര്‍ണമായിരിക്കുകയാണ്‌.

സര്‍ക്കാര്‍ തീരുമാനത്തിന്‌ എതിരെ നിയമനടപടിയുമായി മു്‌ന്നോട്ട്‌ പോകും എന്ന്‌ സ്‌കൂള്‍ മാനേജര്‍ പ്രതികരിച്ചു.