കോഴിക്കോട്ട്‌ ഗ്യാസ്‌ സിലണ്ടര്‍ കൊണ്ടടിച്ച്‌ ഒരാളെ കൊലപ്പെടുത്തി

calicut newsകോഴിക്കോട: രണ്ടു പേര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ മറ്റേയാളെ ഗ്യാസ്‌ സിലണ്ടര്‍ കൊണ്ടടിച്ചു കൊലപ്പെടുത്തി. കോട്ടയം സ്വദേശി ജോര്‍ജ്ജ്‌ ആണ്‌ മരിച്ചത്‌. ഇന്ന്‌ പുലര്‍ച്ചയാണ്‌ സംഭവം. കോഴിക്കോട്‌ വെള്ളയിലുള്ള ഒരു ഹോട്ടലിലാണ്‌ സംഭവം.

ഹോട്ടലിലെ രണ്ട്‌ ജീവനക്കാര്‍്‌ തമ്മില്‍ അടുക്കളയില്‍ വെച്ച്‌ തര്‍ക്കമുണ്ടാവുകായിയിരുന്നു ഇതിനിടെ പ്രകോപിതനായ ഒരാള്‍ മറ്റേയാളെ ഗ്യാസ്‌ സിലണ്ടറെടുത്ത്‌ അടിക്കുകയായിരുന്നു. കണ്ണുര്‍ സ്വദേശിയായ ജോസ്‌ ആണ്‌ കൊലപാതികം നടത്തിയത്‌. ഇയാള്‍ പോലീസിന്‌ മുമ്പാകെ കീഴടങ്ങിയിട്ടുണ്ട്‌. ജോര്‍ജ്ജിന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയി.

ബക്രീദ്‌ ദിനത്തില്‍ രക്തദാനം സര്‍ക്കാരിനിതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍