തീരദേശ ഹൈവേക്ക്‌ ഭൂമി വിട്ട്‌ നല്‍കിയവര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കും – മുഖ്യമന്ത്രി

Untitled-2 copyവികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭൂമി വിട്ട്‌ നല്‍കിയവര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ മുഖ്യമന്ത്രി കോഴിക്കോട്‌: ഉമ്മന്‍ചാണ്ടി പറഞ്ഞു. വല്ലാര്‍പാടം-കോഴിക്കോട്‌ തീരദേശ ഇടനാഴി ഒന്നാംഘട്ട ഉദ്‌ഘാടനം പറവണ്ണയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ വികസനത്തിന്‌ നഷ്‌ടം സഹിച്ചവരാണ്‌ ഭൂമി വിട്ട്‌ നല്‍കുന്നവര്‍. ഇവര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടതല്‍ പൊതുമരാമത്ത്‌ പ്രവൃത്തികള്‍ നടത്തിയത്‌ നിലവിലെ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ മന്ത്രി പികെ അബ്‌ദുറബ്ബ്‌ മുഖ്യാതിഥിയായി.
വല്ലാര്‍പാടം – കോഴിക്കോട്‌ തീരദേശ ഇടനാഴി 2000 കോടി ചെലവിലാണ്‌ നിര്‍മിക്കുന്നത്‌. ആദ്യഘട്ടമായി ആശാന്‍പടി മുതല്‍ പറവണ്ണ വരെയുള്ള പ്രവൃത്തികളാണ്‌ പൂര്‍ത്തീകരിച്ചത്‌. 4.5 കിലോമീറ്ററില്‍ 21.13 കോടിയാണ്‌ ആദ്യ ഘട്ട നിര്‍മാണത്തിന്‌ ചെലവഴിച്ചത്‌. 18 ബസ്‌ ബേകളും 1.5 മീറ്ററില്‍ ടൈല്‍ വിരിച്ച നടപ്പാതകളും ബസ്‌ ഷെല്‍ട്ടറുകളും നിര്‍മിച്ചിട്ടുണ്ട്‌.
ഇ.റ്റി മുഹമ്മദ്‌ ബഷീര്‍ എം.പി, എം.എല്‍.എ മാരായ സി. മമ്മൂട്ടി, അബ്‌ദുറഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ മമ്പാട്‌, തിരൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. അബ്‌ദുള്ള കുട്ടി എന്നിവര്‍ സംസാരിച്ചു.