കോഴിക്കോട്‌ കാറും ട്രാവലറും കൂട്ടിയിടിച്ച്‌ മൂന്ന്‌ മരണം

Untitled-1 copyകോഴിക്കോട്‌: അഴിഞ്ഞിലത്ത്‌ കാറും ട്രാവലറും കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ മരിച്ചു. കര്‍ണ്ണാക സ്വദേശികളാണ്‌ മരിച്ചത്‌. മഞ്‌ജുനാഥ്‌, തിലക്‌നാഥ്‌, അനില്‍ ചൗരി എന്നിവരാണ്‌ മരിച്ചത്‌.

അപകടത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. കേരളത്തില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌.

അപകടം നടന്നയുടന്‍ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തി വാഹനങ്ങളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്‌.