Section

malabari-logo-mobile

കാലിക്കറ്റ്‌ എയര്‍പോര്‍ട്ട്‌ അടച്ചിടല്‍;ഖത്തര്‍ എയര്‍ പാസഞ്ചേഴ്‌സ്‌ അസോസിയഷന്‍ ചര്‍ച്ചനടത്തി.

HIGHLIGHTS : ദോഹ: അറ്റകുറ്റ പണികള്‍ക്കുവേണ്ടി കാലിക്കറ്റ് എയര്‍പോര്‍ട്ട് ഭാഗികമായി അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ പ്രവാസി യാത്രക്കാര്‍ക്കിടയിലുണ്ടായ ശക്തമായ

CALICUT INTERNATIONAL AIRPORTദോഹ: അറ്റകുറ്റ പണികള്‍ക്കുവേണ്ടി കാലിക്കറ്റ് എയര്‍പോര്‍ട്ട് ഭാഗികമായി അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ പ്രവാസി യാത്രക്കാര്‍ക്കിടയിലുണ്ടായ ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കാലിക്കറ്റ് ഖത്തര്‍ ഭാരവാഹികള്‍ കോഴിക്കോട് വിമാനത്താവളം ഡയരക്ടര്‍ പീറ്റര്‍ എബ്രഹാമുമായി ചര്‍ച്ച നടത്തി. ശംസുദ്ദീന്‍ ഒളകര, കെ കെ ഉസ്മാന്‍, കരീം അബ്ദുല്ല, കെ മുഹമ്മദ് ഈസ തുടങ്ങിയവരാണ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയത്.
യാത്രക്കാരുടെ സുരക്ഷിതത്വവും സുഗമമായ യാത്രയും ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് റണ്‍വേ വികസിപ്പിക്കുന്നതെന്നും അതിനുവേണ്ടി വിമാനത്താവളത്തില്‍ ചെറിയ ക്രമീകരണങ്ങള്‍ മാത്രമാണ് വരുത്തുന്നതെന്നും വിമാത്താവളം അടച്ചുപൂട്ടുന്നതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഡയരക്്ടര്‍ പറഞ്ഞു.
വിമാനത്താവളത്തിലെ പ്രവര്‍ത്തനരഹിതമായ എയര്‍കണ്ടീഷനുകള്‍, നിശ്ചലമായ കണ്‍വെയര്‍ ബെല്‍റ്റുകള്‍, ബാഗേജ് എക്‌സ്‌റേ പരിശോധന കേന്ദ്രത്തിലെ സമയ താമസം, ശുചിത്വമില്ലാത്ത ടോയ്‌ലറ്റുകള്‍, എയറോ ബ്രിഡ്ജ്, ബിസിനസ്സ് ക്ലാസ്സിലെ ലോഞ്ചിന്റെ അന്താരാഷ്ട്ര നിലാവാരമില്ലായ്മ തുടങ്ങിയവ പരിഹരിക്കണമെന്ന് ഗപാക് ഭാരവാഹികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് ഡയറക്ടര്‍ ഉറപ്പുനല്‍കി.
വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ പ്രവാസികളുടെ അവധിക്കാല സീസണും പരിഗണിച്ച് ചെറിയ വിമാനങ്ങള്‍ അധികരിപ്പിച്ച് യാത്രാക്ലേശം ലഘൂകരിക്കാന്‍ ഗപാക് ശ്രമിക്കുമെന്നും അതിനുള്ള പൂര്‍ണ പിന്തുണ നല്‍കാമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉറപ്പുനല്‍കി.
ഗപാക് ഭാരവാഹികള്‍ക്കു പുറമേ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് മോഹന്‍കുമാര്‍, ഭാരവാഹിയായ മുബഷിര്‍ എന്നിവരും കൂടിക്കാഴചയില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!