കരിപ്പൂരില്‍ പുനസ്ഥാപിച്ച ജിദ്ദ-റിയാദ്‌ സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ പിന്‍വലിച്ചു

air-indiaമലപ്പുറം:കരിപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ പുനസ്ഥാപിച്ച ജിദ്ദ-റിയാദ്‌ സര്‍വ്വീസുകള്‍ പിന്‍വലിച്ചു. വിമാനതതാവള നവീകരണം ചൂണ്ടിക്കാണിച്ചാണ്‌ മാര്‍ച്ചില്‍ ആരംഭിക്കാനിരുന്ന സര്‍വ്വീസുകള്‍ വേണ്ടെന്നു വെച്ചിരിക്കുന്നത്‌.

കരിപ്പൂരില്‍ നിര്‍ത്തലാക്കിയ കോഡ്‌ ഇ ഇനത്തില്‍ പെടുന്ന വലിയ വിമാനങ്ങളുടെ സര്‍വ്വീസ്‌ പല കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ എയര്‍ ഇന്ത്യ പുനഃസ്ഥാപിച്ചത്‌. ഇതുപ്രകാരം അടുത്ത മാര്‍ച്ച്‌ മുതല്‍ ജിദ്ദയിലേക്കും, 28 മുതല്‍ റിയാദിലേക്കും സര്‍വ്വീസ്‌ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. 480 യാത്രക്കാരേയും 20 ടണ്‍ കാര്‍ഗോയും വഹിക്കാന്‍ കഴിയുന്ന ജംബോ 747 വിമാനമാണ്‌ ജിദ്ദയിലേക്ക്‌ സര്‍വ്വീസ്‌ നടത്താന്‍ നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ 273 യാത്രക്കാരേയും 11 ടണ്‍ കാര്‍ഗോയും വഹിക്കാന്‍ ശേഷിയുള്ള ബോയിംഗ്‌ 777 വിമാനമാണ്‌ റിയാദിലേക്ക്‌ സര്‍വ്വീസ്‌ നടത്താന്‍ ഉദ്ദേശിച്ചത്‌. ടിക്കറ്റ്‌ ബുക്കിംഗും തുടങ്ങിയിരുന്നു. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ സര്‍വ്വീസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്തതായി എയര്‍ ഇന്ത്യ അറിയിച്ചത്‌.

അതെ സമയം അടുത്ത മാര്‍ച്ച്‌ മാസത്തിന്‌ മുന്നോടിയായി വിമാനതതാവള നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.