തിരുനെല്‍വേലിയില്‍ ബസ്‌ അപകടം; 9 മലയാളികളുള്‍പ്പെടെ 11 പേര്‍ മരിച്ചു

Story dated:Friday January 8th, 2016,11 39:am

bus-accident -TirunelvelIതിരുനെല്‍വേലി: തമിഴ്‌നാട്ടിലെ നിരുനെല്‍വേലിയിലുണ്ടായ ബസ്‌ അപകടത്തില്‍ ഒമ്പത്‌ മലയാളികളുള്‍പ്പെടെ 11 പേര്‍ മരിച്ചു. വള്ളിയൂരിന്‌ സമീപം പ്ലാക്കോട്ടപ്പാറയില്‍ ഇന്‌്‌ പുലര്‍ച്ചെ അഞ്ചരയോടെയാണ്‌ അപകടം സംഭവിച്ചത്‌. പുതുച്ചേരിയിലെ കാരയ്‌ക്കലില്‍ നിന്നും തിരുവനന്തപരത്തേക്ക്‌ വരികയായിരുന്ന സ്വാകാര്യ ട്രാവല്‍ ഏജന്‍സിയുടെ ലക്ഷ്വറി ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. കൊല്ലം സ്വദേശി മേരി നിഷ, മകന്‍ ആല്‍ബി രാജു, ചെറിയതുറ സ്വദേശി സുജു(6) എന്നിവരാണ്‌ തിരിച്ചറിഞ്ഞ മലയാലികള്‍ മറ്റ്‌ മലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഡിവൈഡറില്‍ ഇടിച്ച്‌ നിയന്ത്രണംവിട്ട്‌ ബസ്‌ മറിയുകയായിരുന്നു. അപകടത്തില്‍ 24 പേര്‍ക്ക്‌ പരിക്കേറ്റു. യൂണിവേഴ്‌സല്‍ ട്രാവല്‍സിന്റെ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. വേളാങ്കണ്ണിക്ക്‌ തീര്‍ത്ഥയാത്ര പോയ മലയാളികളാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പരിക്കേറ്റവരെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജിലും സമീപത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കൂടുതല്‍ വിരങ്ങളറിയാന്‍ അഗസ്‌തീശ്വരം തഹസില്‍ദാറുമായി ബന്ധപ്പെടാം; 9445000689