കോഴിക്കോട്‌ സ്വകാര്യ ബസ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു;നിരവധി പേര്‍ക്ക്‌ പരിക്ക്‌

accidentകോഴിക്കോട്‌: കുമാരസ്വാമിയില്‍ സ്വകാര്യബസ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. നരിക്കുനിയില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ വരുകയായിരുന്ന സ്വകാര്യ ബസ്സാണ്‌ നിയന്തണം വിട്ട്‌ റോഡരികിലെ ബേക്കറിയിലേക്ക്‌ ഇടിച്ചുകയറി മറിഞ്ഞത്‌. ഈ സമയം കടയലുണ്ടായിരുന്ന പെരുമാളാണ്‌ മരിച്ചത്‌.

അപകടത്തില്‍ 34 പേര്‍ക്ക്‌ പരിക്കേറ്റു. ഇവരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.