Section

malabari-logo-mobile

ബ്രിട്ടീഷ് തടവുകാരനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐ എസ് പുറത്ത് വിട്ടു

HIGHLIGHTS : ലണ്ടന്‍: ബ്രിട്ടീഷ് തടവുകാരനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐ എസ് പുറത്തുവിട്ടു. ബ്രീട്ടീഷ് ഡ്രൈവര്‍ അലന്‍ ഹെനിംഗിനെ വധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ...

ISലണ്ടന്‍: ബ്രിട്ടീഷ് തടവുകാരനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐ എസ് പുറത്തുവിട്ടു. ബ്രീട്ടീഷ് ഡ്രൈവര്‍ അലന്‍ ഹെനിംഗിനെ വധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം സിറിയയിലേക്ക് സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി പോകുന്നതിനിടെയാണ് അലനെ ഐ എസ് പിടികൂടിയത്.

ഐ എസിനെ ആക്രമിക്കാനുള്ള ബ്രിട്ടന്റെ തീരുമാനമാണ് തന്റെ മരണത്തിന് കാരണമെന്ന് അലന്‍ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

sameeksha-malabarinews

പുതിയ ദൃശ്യങ്ങള്‍ ഐ എസ് നേരത്തെ പുറത്തു വിട്ട ദൃശ്യങ്ങള്‍ക്ക് സമാനമായതാണ്. തന്റെ മരണത്തിന് ഉത്തരവാദി ബ്രിട്ടനാണെന്ന് മരണത്തിന് മുമ്പ് അലന്‍ പറയുന്നുണ്ട്.

അലന്റെ കൊലപാതകത്തിന് ശേഷം തങ്ങളുടെ അടുത്ത ഇരയെന്ന് പ്രഖ്യാപിച്ച് യുഎസ് മുന്‍ ആര്‍മി ഉദേ്യാഗസ്ഥന്‍ പീറ്റര്‍ കാസിംഗിന്റെ ദൃശ്യങ്ങളും ഐ എസ് പുറത്തു വിട്ടു. യു എസില്‍ നിന്നുള്ള രണ്ട് തടവുകാരെയും, ബ്രിട്ടനില്‍ നിന്നുള്ള രണ്ട് തടവുകാരെയുമാണ് ഐ എസ് ക്രൂരമായി കൊലപ്പെടുത്തി ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

വെള്ളിയാഴ്ച ഉച്ചക്കാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതാണ് നിങ്ങളുടെ ജനങ്ങളുടെ തലവെട്ടാന്‍ കാരണമെന്ന് ഒബാമക്ക് മുന്നറിയിപ്പ് നല്‍കിയാണ് വീഡിയോ അവസാനിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!