കണ്ണൂരില്‍ വീടിനുനേരെ ബോംബേറ്‌

Untitled-1 copyകണ്ണൂര്‍: കണ്ണൂരില്‍ വീടിനുനേരെയുണ്ടായ ബോംബേറില്‍ വീടിന്റെ വാതിലുകളും ജനലുകളും തകര്‍ന്നു. കണ്ണൂര്‍ പള്ളിക്കുന്ന്‌ മാക്കുനി റോഡിലെ എം ഭാസ്‌ക്കരന്റെ വീടിന്‌ നേരെയാണ്‌ തിങ്കളാഴ്‌ച പുലര്‍ച്ചെ ആക്രമണമുണ്ടായത്‌.

വീടിനുനേരെ രണ്ട്‌ ബോംബുകളാണ്‌ എറിഞ്ഞിരിക്കുന്നത്‌. ഇതില്‍ ഒന്ന്‌ കാര്‍ പോര്‍ച്ചിലും മറ്റേത്‌ വാതിലിലും വീണ്‌ പൊട്ടുകയായിരുന്നു. ബൈക്കിലെത്തിയ സംഘമാണ്‌ അക്രമം നടത്തിയതെന്നാണ്‌ പറയപ്പെടുന്നത്‌.

പള്ളിക്കുന്ന്‌ മൂകാംബിക ഷേത്രത്തിലെ മുന്‍ ട്രസ്റ്റി ചെയര്‍മാനായ ഭാസ്‌ക്കരനെതിരെ ക്ഷേത്രഭരണത്തില്‍ രാഷ്ട്രീയം കലര്‍ത്തിയതിനെതിരെയും പിന്‍വാതില്‍ നിയമനം നടത്തിയതിനെതിരെയും ശക്തമായ എതിര്‍പ്പു നില്‍നില്‍ക്കുന്നുണ്ട്‌. ഈ കാര്യത്തില്‍ രണ്ട്‌ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പലതവണ ഭാസ്‌കരനെതിരെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌.

സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.