കറാച്ചിയില്‍ ബോംബ് സ്‌ഫോടനം;12 പോലീസുകാര്‍ മരിച്ചു

karachi blastകറാച്ചി : പാകിസ്ഥാനിലെ കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 12 പോലീസുകാര്‍ മരിച്ചു. 58 ഓളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ പോലീസ് വാനിന് നേരെ ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. അതേ സമയം ആക്രമണത്തിന് ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.