Section

malabari-logo-mobile

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

HIGHLIGHTS : കൊല്ലം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടുത്ത ചൂടിന്റെ അടിസ്ഥാനത്തില്‍ സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സൂര...

Untitled-156കൊല്ലം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടുത്ത ചൂടിന്റെ അടിസ്ഥാനത്തില്‍ സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സൂര്യാഘാതം തടുക്കാനായി ജനങ്ങള്‍ മുന്‍ കരുതല്‍ നടപടിയെടുക്കണമെന്നും ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചൂട് ക്രമാതീതമായി കൂടുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

കടുത്ത വെയിലില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ശരീര ഊഷ്മാവ് 104 ഡിഗ്രിയില്‍ കൂടുകയും ചര്‍മ്മം വരണ്ടു പോവുകയും പേശി മുറുകുകയും ബോധക്ഷയം ഉണ്ടാകുകയുമാണ് സൂരാഘാതം ഏറ്റാലുണ്ടാകുന്ന പ്രധാന ലക്ഷണങ്ങള്‍. സൂര്യാഘാതം ഉണ്ടായ രോഗിയെ തറയിലോ കട്ടിലിലൊ കിടത്തിയ ശേഷം ഫാനിട്ട് ചൂട് കുറക്കുകയും വെള്ളം നനച്ച് തുണി ദേഹത്തിടുകയും ചെയ്യണം. ദ്രവ്യരൂപത്തിലുള്ള ആഹാരം കൊടുക്കുന്നതാകും നന്നാവുക.

sameeksha-malabarinews

കൂടുതല്‍ വെള്ളം കുടിക്കുകയും ഉച്ച സമയത്തെ ജോലി ഒഴിവാക്കുകയും നിര്‍ജ്ജലീകരണത്തിന് കാരണമായ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുകയും ചെയ്താല്‍ സൂര്യാഘാത സാധ്യത ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാന്‍ കഴിയുമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഈ നോട്ടീസ് സ്‌കൂളുകളിലും,വീടുകളിലും വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!