ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണവുമായി വിഎസ്‌ രംഗത്ത്‌

പ്രതിപക്ഷ നേതാവിന്റെ വാര്‍്‌ത്താസമ്മേളനം മുഖ്യധാരാമാധ്യമങ്ങള്‍ മുക്കി
Untitled-1 copyതിരു: ബോബി ചെമ്മണ്ണൂരിനെതിരെ ആരോപണവുമായി വിഎസ്‌ അച്യുതാനന്ദന്‍. സ്വര്‍ണാഭരണ വ്യാപാര രംഗത്തെ അതികായകനായ ബോബി ചെമ്മണ്ണരിന്റെ പണമിടപാട്‌ സ്ഥാപനത്തിന്റെ മറവില്‍ 2000 കോടി രൂപയുടെ തട്ടിപ്പുണ്ടെന്നാണ്‌ വിഎസ്‌ ആരേപിച്ചിരിക്കുന്നത്‌. റിസര്‍വ്വ്‌ ബാങ്കിന്റെയും സര്‍ക്കാരിന്റെയും ചട്ടങ്ങള്‍ പാലിക്കാതെയാണ്‌ ബോബി ചെമ്മണ്ണൂര്‍ പണമിടപാടുകള്‍ നടത്തുന്നതെന്നാണ്‌ ആക്ഷേപം. ഇക്കാര്യത്തില്‍ ഒരാള്‍ പരാതി നല്‍കിയിട്ടും ആഭ്യന്തരവകുപ്പ്‌ ഒരു നടപടിയും എടുത്തില്ലെന്നാണ്‌ വിഎസ്‌ ആരോപിക്കുന്നത്‌.

രേഖാമൂലമാണ്‌ ഇയാള്‍ ആഭ്യന്തരവകുപ്പിന്‌ പരാതി നല്‍കിയത്‌. നടപടിയുണ്ടാകുമെന്ന്‌ ഉറപ്പു നല്‍കിയിരുന്നത്രെ. അതെസമയം വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ഫയല്‍ തന്നെ ഇല്ലെന്നാണ്‌ പരാതിക്കാരന്‌ മറുപടി ലഭിച്ചതെന്ന്‌ വിഎസ്‌ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടാകാതിരിക്കാനുള്ള കാരണവും വിഎസ്‌ തന്നെ പറയുന്നുണ്ട്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയേയും വേണ്ടതുപോലെ കണ്ടാല്‍ ഫയല്‍ മുങ്ങുമെന്നാണ്‌ വിഎസിന്റെ ആക്ഷേപം.

കന്റോണ്‍മെന്റ്‌ ഹൗസില്‍ വെച്ച്‌ വിഎസ്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എല്ലാ മുഖ്യധാരമാധ്യമങ്ങളും പങ്കെടുത്തെങ്കിലും ബോബി ചെമ്മണ്ണൂരിനെതിരെ വിഎസ്‌ ഉന്നയിച്ച ആരോപണങ്ങള്‍ ആരും റിപ്പോര്‍ട്ട്‌ ചെയ്‌തില്ല.