ബി.ജെ.പി.യുടെ യത്തീംഖാന മാര്‍ച്ച്‌ നിരോധിച്ചു

കല്‌പകഞ്ചേരി, വളാഞ്ചേരി പൊലീസ്‌ സ്റ്റേഷന്‍ പരിധികളില്‍ ഇന്ന്‌ (ഓഗസ്റ്റ്‌ മൂന്ന്‌) ബി.ജെ.പി. തിരൂര്‍ നിയോജക മണ്‌ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടിലങ്ങാടി പി.എം.എസ്‌.എ യത്തീംഖാനയിലേക്ക്‌ നടത്താനിരുന്ന മാര്‍ച്ച്‌ ജില്ലാ പൊലീസ്‌ മേധാവി നിരോധിച്ചു. യത്തീംഖാന അന്തേവാസി മുഹമ്മദ്‌ ആഷിക്‌ എന്ന വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ്‌ ബി.ജെ.പി. മാര്‍ച്ച്‌ നടത്താനിരുന്നത്‌. സംഘര്‍ഷ സാധ്യത പരിഗണിച്ച്‌ കേരള പൊലീസ്‌ നിയമത്തിലെ അക്രമം തടയുന്നതിനുള്ള റെഗുലേഷന്‍ 79 വകുപ്പ്‌ പ്രകാരം പൊതു സമാധാനവും പൊതു സുരക്ഷയും സംരക്ഷിക്കുന്നതിനാണ്‌ മാര്‍ച്ച്‌ നിരോധിച്ചതെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു.