Section

malabari-logo-mobile

ബൈക്ക് യാത്രക്കാരന്‍ എസ്‌ഐമാരെ മര്‍ദ്ദിച്ചു

HIGHLIGHTS : തിരൂര്‍: പിടികൂടിയ ബൈക്ക് മാറ്റിവെച്ച പോലീസുകാരെ ബൈക്ക് യാത്രക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. ആക്രമിച്ച താനൂര്‍ മൂച്ചിക്കല്‍ സ്വദേശി പാടംപറമ്പില്‍ ഫ...

Untitled-1 copyതിരൂര്‍: പിടികൂടിയ ബൈക്ക് മാറ്റിവെച്ച പോലീസുകാരെ ബൈക്ക് യാത്രക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. ആക്രമിച്ച താനൂര്‍ മൂച്ചിക്കല്‍ സ്വദേശി പാടംപറമ്പില്‍ ഫാസില്‍ (31) നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം നടന്നത്.

ബസ് സ്റ്റാന്‍ഡില്‍ വെച്ച് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ സഹദേവന്‍ (42) നെ ഫാസില്‍ ആക്രമിച്ചതും കയ്യിലുണ്ടായിരുന്ന വൈര്‍ലസ് സെറ്റ് തകര്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജീപ്പില്‍ കയറ്റി തിരൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്ന വഴി ഗ്രേഡ് എസ്‌ഐ രാമചന്ദ്രന്‍ (52) നെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ സണ്ണി ജോസഫ് (53) നെയും ആക്രമിക്കുകയായിരുന്നു.

sameeksha-malabarinews

തിരൂര്‍ ജില്ലാആശുപപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ച ഫാസിലിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!