ചേളാരിക്കടുത്ത് ബൈക്കില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ക്ക് ഗുരുതര പരിക്ക്

accident-120x120തിരൂരങ്ങാടി : വെളിമുക്ക് പാലക്കലില്‍ ദേശീയപാതയില്‍ വീണ്ടും വാഹനാപകടം. ബൈക്കില്‍ കാറിടിച്ച് കുടുംബത്തിലെ 3 പേര്‍ക്ക് ഗുരുതര പരിക്ക്.

ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ കോഴിക്കോട് ചാത്തമംഗലം മുക്കം റോഡ് കൊടക്കപുരിക്കല്‍ കബീര്‍ (40), ഭാര്യ ഹസീന (30), മകന്‍ ഷഹീബ് (14), കാര്‍ യാത്രക്കാരനായ മുഹമ്മദലി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കോഴിക്കോട് നിന്നും കുടുംബസമേതം യാത്ര ചെയ്ത ബൈക്കില്‍ കാറിടിക്കുകയായിരുന്നു. വെള്ളിയാഴച രാത്രി പത്തിനാണ് അപകടം. ഇതിന് തൊട്ടടുത്ത് വെച്ച് ഇന്നലെ വൈകുന്നേരം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റിരുന്നു.