Section

malabari-logo-mobile

ജീവന്‌ ഭീഷണിയായി ബേപ്പൂര്‍ കപ്പല്‍പൊളിക്കല്‍ ശാല

HIGHLIGHTS : കോഴിക്കോട്‌ : ബേപ്പൂര്‍ കപ്പല്‍പൊളിക്കല്‍ ശാലക്കെതിരെ പ്രതിഷേധം ശക്തം. പ്രദേശത്തെ ജലത്തിലും വായുവിലും കലരുന്ന രാസമാലിന്യം മനുഷ്യജീവന്‌ തന്നെ ഭീഷണിയ...

Untitled-1 copy കോഴിക്കോട്‌ : ബേപ്പൂര്‍ കപ്പല്‍പൊളിക്കല്‍ ശാലക്കെതിരെ പ്രതിഷേധം ശക്തം. പ്രദേശത്തെ ജലത്തിലും വായുവിലും കലരുന്ന രാസമാലിന്യം മനുഷ്യജീവന്‌ തന്നെ ഭീഷണിയാണ്‌. കപ്പല്‍ പൊളിക്കുമ്പോള്‍ പുറംതള്ളപ്പെടുന്ന രാസമാലിന്യം മനുഷ്യന്റെ ജീവന്‌ തന്നെ ഭീഷണിയാണ്‌. നിരവധി തവണ പരാതിനല്‍കിയിട്ടും ജില്ലാഭരണകൂടം നടപടിയെടുക്കുന്നില്ല എന്നാണ്‌ ആരോപണം. എന്‍ഡോസള്‍ഫാന്‍ സമാനമായ ദുരന്തത്തിലേക്ക്‌ കാര്യങ്ങള്‍ എത്തുമെന്ന ഭീതിയിലാണ്‌ ബേപ്പൂരിലെ തീരദേശ വാസികള്‍. കണ്ണൂര്‍ അഴീക്കലില്‍ നിന്ന്‌ നാട്ടുകാരുടെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന്‌ മാറ്റിയ കപ്പല്‍പൊളിക്കല്‍ ശാലയാണ്‌ ബേപ്പൂര്‍ അഴിമുഖത്തിന്‌ സമീപം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌. ഏറെ പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ജനിതക വൈകല്യമുള്ള ഒരു തലമുറ തന്നെ ഇവിടെ പിറവിയെടുക്കുമെന്നാണ്‌ നാട്ടുകാരുടെ ആശങ്ക. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന ഈ മേഖലയില്‍ നിന്നും ഇത്‌ മാറ്റണമെന്ന ആവശ്യവുമായി നാട്ടുകരും പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!