മതവിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാം; പിണറായി

PINARAYI_VIJAYAN2LLകോഴിക്കോട് : മതവിശ്വാസികള്‍ക്ക് സിപിഐഎമ്മല്‍ അംഗമാകാം എന്ന നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മതവിശ്വാസികളെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ലേഖനം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് വന്നിരിക്കുന്നത്. വിശ്വാസികള്‍ പാര്‍ട്ടിയിലെക്ക് വരാന്‍ തടസ്സമില്ലെന്നും ലേഖനത്തില്‍ പറയുന്നു.

സിപിഐഎം പ്ലീനത്തിന്റെ വിശദാംശങ്ങള്‍ പറയുന്ന ലേഖനത്തിലാണ് പിണറായി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മതവിശ്വാസികളെ പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടു വരരുതെന്നോ മതവിശ്വാസത്തെ ഹനിക്കുമെന്നുള്ള ഒരു തീരുമാനവും പാര്‍ട്ടി പ്ലീനം എടുത്തിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.