ബിയര്‍ കുപ്പിയില്‍ ഗണപതിയുടെയും ലക്ഷ്മിയുടെയും പടം;പ്രതിഷേധം ശക്തം

ginger-beerഓസ്‌ട്രേലിയ: ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങള്‍ ബിയര്‍ കുപ്പിയില്‍ പതിച്ച് വില്‍പ്പന നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒസ്‌ട്രേലിയന്‍ ബിയര്‍ കമ്പനിയാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പതിച്ച ബിയര്‍ കുപ്പികള്‍ വിപണിയിലിറക്കിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ എതിര്‍പ്പുകളുമായി ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ക്കാരെ ഓസ്‌ട്രേലിയയില്‍ വംശീയമായി അധിക്ഷേപിക്കുന്നതിന്റെ തുടര്‍ച്ചായാണ് ഇതെന്നാണ് വിലയിരുത്തല്‍. ന്യൂസൗത്ത് വെയില്‍സില്‍ നിന്നുള്ള ബ്രൂക്ക് വെയ്ല്‍ യൂണിയനാണ് ഗണപതിയുടെ തലയും ലക്ഷ്മിയുടെ ചിത്രവും പതിച്ചിട്ടുള്ള ബിയര്‍കുപ്പികള്‍ വിപണിയിലിറക്കിയിരിക്കുന്നത്.

ഇത്‌ മതവികാരത്തെ വ്രണപ്പെടുത്തുന്നതും അവഹേളിക്കുന്നതുമായ പ്രവര്‍ത്തിയാണെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ ആരോപണ മുന്നയിച്ചു. അതെ സമയം ഹിന്ദു ദൈവമായ കാളിയുടെ ചിത്രം ബിയര്‍ കുപ്പിയില്‍ ഉപയോഗിച്ചതിന് കഴിഞ്ഞ വര്‍ഷം മറ്റൊരു കമ്പനി മാപ്പുപറഞ്ഞിരുന്നു.

ഫോട്ടോ കടപ്പാട് IBN