Section

malabari-logo-mobile

മദ്യനയം പൊളിയുന്നു;22 ബാറുകള്‍ക്കു കൂടി പ്രവര്‍ത്തനാനുമതി

HIGHLIGHTS : കൊച്ചി: സംസ്ഥാനത്തെ ബാര്‍ഹോട്ടലുകള്‍ പൂര്‍ണമായി അടച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ മദ്യനയത്തിന്‌ വീണ്ടും തിരിച്ചടി. പുതിയ മദ്യനയപ്രകാരം പൂട്ടിയ 22 ബാറു...

 barകൊച്ചി: സംസ്ഥാനത്തെ ബാര്‍ഹോട്ടലുകള്‍ പൂര്‍ണമായി അടച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ മദ്യനയത്തിന്‌ വീണ്ടും തിരിച്ചടി. പുതിയ മദ്യനയപ്രകാരം പൂട്ടിയ 22 ബാറുകള്‍ക്കൂടി തുറക്കാന്‍ ഹൈക്കോടതി പ്രവര്‍ത്തനാനുമതിനല്‍കി.

നേരത്തെ പൂട്ടിയ 418 ബാറുകളില്‍ ഫോര്‍സ്‌റ്റാര്‍, ഹെറിറ്റേജ്‌ ഗണത്തില്‍പ്പെട്ട ബാര്‍ഹോട്ടലുകള്‍ക്ക്‌ കോടതി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതോടൊപ്പമാണ്‌ ഇപ്പോള്‍ ഫോര്‍സ്‌റ്റാറിന്‌ അപേക്ഷ നല്‍കിയിട്ടുള്ള 22 ബാറുകള്‍ക്കൂടി തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്‌. പൂട്ടിയ ഭൂരിപക്ഷം ബാര്‍ഹോട്ടലുകളിലും ഫോര്‍സ്‌റ്റാര്‍ പദവി ലഭിക്കുന്നതിന്‌ ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ നടന്നുവരികയാണ്‌. ഇവയ്‌ക്കുകൂടി കോടതി അനുമതി നല്‍കുകയാണെങ്കില്‍ ഫലത്തില്‍ മദ്യനയം പാളുന്ന അവസ്ഥയാണ്‌.

sameeksha-malabarinews

എന്നാല്‍ ഹൈക്കോടതി വിധി പ്രകാരമുള്ള ഈ ഹോട്ടലുകള്‍ക്കിപ്പോള്‍ ലൈസന്‍സ്‌ നല്‍കാന്‍ ഉദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ പോകുമെന്നും. എക്‌സൈസ്‌ മന്ത്രി കെ ബാബു പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!