Section

malabari-logo-mobile

പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര അന്തരിച്ചു

HIGHLIGHTS : ചെന്നൈ : പ്രശസ്ത സംവിധായകനും, ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്...

Balu_Mahendra_(cropped)ചെന്നൈ : പ്രശസ്ത സംവിധായകനും, ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

തിരക്കഥാകൃത്ത്, എഡിറ്റര്‍,ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു ബാലു മഹേന്ദ്രയുടേത്.

sameeksha-malabarinews

1939 ല്‍ ശ്രീലങ്കയിലെ ബാറ്റികലോലയിലാണ് ബാലു മഹേന്ദ്രയുടെ ജനനം.

 

1971 ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയുടെ ഛായാഗ്രാഹകന്‍ ആയിട്ടാണ് ബാലു മഹേന്ദ്ര സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളുടെ ക്യാമറ അദ്ദേഹം കൈകാര്യം ചെയ്തു. ചട്ടക്കാരി, പണിമുടക്ക്, ശങ്കരാഭരണം, ഉള്‍ക്കടല്‍, രാഗം, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ എന്നീ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചു.

1977 ല്‍ പുറത്തിറങ്ങിയ കോകില എന്ന കന്നഡ ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഇതിന്റെ ക്യാമറയും അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തത്. 1982 ല്‍ റിലീസ് ചെയ്ത ഓളങ്ങളാണ് മലയാളത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം.

പത്തോളം ചിത്രങ്ങള്‍ക്ക് നല്ല ഛായാഗ്രാഹകനുള്ള പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1982 പുറത്തിറങ്ങിയ തമിഴ്ച്ചിത്രമായ മൂന്നാംപിറക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!