തിരൂരില്‍ ബൈക്കുകള്‍ തീയിട്ട് നശിപ്പിച്ചു

തിരൂര്‍ : ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന 3 ബൈക്കുകള്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. കൂട്ടായി കോതപറമ്പില്‍ ഇസ്മായില്‍ പട്ടാത്ത്, അന്‍സാര്‍ കോടാത്ത്, ഹാരിസ് പട്ടാത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ ബൈക്കുകളാണ് സാമൂഹ്യവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചത്.

ഒരു ബൈക്ക് പൂര്‍ണ്ണമായും, രണ്ട് ബൈക്കുകള്‍ ഭാഗികമായും കത്തി നശിച്ചു. സംഭവം നടന്നത് ബുധനാഴ്ച പുലര്‍ച്ചെയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

മംഗലം ഉപതെരഞ്ഞെടുപ്പില്‍ ഇടത് -വികസന മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചവരുടെ ബൈക്കുകളാണ് കത്തിച്ചത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

 

Share news
error: Content is protected !!
Scroll to Top