ബഹറൈനില്‍ വൈദ്യുതി ഉപഭോക്തനിയമങ്ങള്‍ കര്‍ശനമാക്കുന്നു

അനധികൃതകണക്ഷനുകള്‍ക്ക് കടുത്ത ശിക്ഷ
മനാമ:  അനധികൃത വൈദ്യുതികണക്ഷനുകള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ക്കൊരുങ്ങി ബഹറൈന്‍ വൈദ്യതി ജല അതോറിറ്റി.

കൂടുതല്‍ പിഴയും ശിക്ഷയും നല്‍കുന്ന നിയമഭേദഗതികളാണ് ഇന്നലെ പ്രഖ്യാപിച്ചത്. നിയമലംഘനം കണ്ടെത്തിയാല്‍ 1000 ബഹറൈന്‍ ദിനാര്‍ പിഴയീടാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് മൂന്ന് മാസ തടവോ, 2000 ദിനാര്‍ പിഴയുമോ, രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും, 1996ല്‍ ബഹറൈന്‍ വൈദ്യുതി അതോറിറ്റി നടപ്പിലാക്കിയ നിയമമാണ് ഇപ്പോള്‍ കൂടുതല്‍ ഭേദഗതി വരുത്തി കര്‍ശനമാക്കിയിരിക്കുന്നത്.

1.3 മില്യണ്‍ ബഹറൈന്‍ ദിര്‍ഹമാണ് ഈ വര്‍ഷം വൈദ്യുതിയുടെയും വെള്ളത്തിന്റെയും പ്രിന്റിങ് ബില്ലുകള്‍ ഒഴിവാക്കി , ഇ-ബില്ലിങ്ങിലേക്കാക്കുകവഴി അതോറിറ്റിക്ക് ലാഭിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു

Related Articles