ബഹ്‌റൈനില്‍ മധുരപലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് സുരക്ഷിതമായ ഇടങ്ങളില്‍

മനാമ: രാജ്യത്ത് ഉണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ സുരക്ഷിതമായ ഇടങ്ങളില്‍ ഉണ്ടാക്കുന്നവയാണെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്‌റൈനിലെ ഒരു പ്രാദേശിക ഹല്‍വ ഫാക്ടറിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ ചൂടുള്ള മധുര പരലഹാരങ്ങള്‍ പാചകം ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്.

അതെസമയം ഈ പ്രചരിക്കുന്ന വീഡിയോ ബഹ്‌റൈനില്‍ ചിത്രീകരിച്ചതല്ലെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഈ വീഡിയോ ബഹ്‌റൈനില്‍ ചിത്രീകരിച്ചതല്ലെന്നും ഒമാനിലെതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഒമാനില്‍ നിയമലംഘനം നടത്തിയ ഈ ഫാക്ടറിക്കെതിരെ നടപടി സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറെല്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. അതെസമയം വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന കാര്യങ്ങള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരക്കുന്ന ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായ ഇത്തരം വാര്‍ത്തകളോട് ജങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.