മലയാളി യുവാവ് ബഹ്‌റൈനില്‍ തൂങ്ങിമരിച്ചു

മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവ് തൂങ്ങിമരിച്ചു. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കൊല്ലം അഞ്ചല്‍ സ്വദേശി രാജേഷ് രാമചന്ദ്രന്‍(36) ആണ് മരിച്ചത്.

തൊഴിലുടമയോടെയാപ്പം സൗദിയില്‍ നിന്ന് ബുധനാഴ്ചയാണ് രാജേഷ് ബഹ്‌റൈനില്‍ എത്തിയത്. എല്ലാ ആഴ്ചയും ഇവര്‍ ബഹ്‌റൈനില്‍ എത്താറുണ്ട്. രാജേഷ് തൊഴിലുടമയായ സൗദി സ്വദേശിയെ ഡിപ്ലോമാറ്റ് ടവേഴ്‌സില്‍ ഇറക്കിയ ശേഷം സ്ഥിരമായി താമസിക്കാറുള്ള ഡ്രൈവേഴ്‌സ് അക്കമഡേഷനിലേക്ക് പോയതായിരുന്നു. എന്നാല്‍ പിന്നീട് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമാല്ല.

ഭാര്യ അഖില സൗദിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ്. രണ്ടുവയസ് മാത്രം പ്രായമുള്ള അഖില്‍ ഏക മകനാണ്.

Related Articles