ബഹ്‌റൈനില്‍ പെതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം;സഹികെട്ട് പരിസരവാസികള്‍

മനാമ: പൊതുസ്ഥലത്തെ ആളുകളുടെ മലമൂത്ര വിസര്‍ജനത്തെ തുടര്‍ന്ന് ജനങ്ങള്‍ വലയുന്നു. രാജ്യ തലസ്ഥാനമായ മാനമയിലാണ് ഇത് പതിവായിരിക്കുന്നത്. ഇതോടെ മനാമ ബസ് ടെര്‍മിലനിന് സമീപ പ്രദേശങ്ങളിലുള്ളവരും കടകളിലും താമസ സ്ഥലങ്ങളിലും ഉള്ളവര്‍ ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ വളരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

പല സ്ഥലങ്ങളില്‍ നിന്നും മനാമയില്‍ എത്തുന്നവര്‍ക്ക് ഒരുക്കിയിട്ടുള്ള ഇവിടുത്തെ ശൗചാലയങ്ങള്‍ പലപ്പോഴും പ്രവര്‍ത്തനക്ഷമമല്ലാത്തതാണ് ആളുകളെ പൊതുസ്ഥലത്ത് ഇത്തരം പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത്. പരാതിയെ തുടര്‍ന്ന് ഇവിടെ അധികൃതര്‍ നേരത്തെ വേലികെട്ടി തിരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മനാമ ബസ് ടെര്‍മിനലിന് എതിര്‍ഭാഗത്തായി ഗോള്‍ഡ് സിറ്റിക്ക് സമീപത്തെ കെട്ടിടം പൊളിച്ചു നീക്കിയ ഇടത്താണ് ഇപ്പോള്‍ മലമൂത്രവിസര്‍ജനം പതിവാക്കിയിരിക്കുന്നത്. മനാമയിലെ പല കടകളിലും ആവശ്യത്തിന് മൂത്രപ്പുരകളില്ലാത്തതും ആളുകളെ പൊതുസ്ഥലങ്ങളില്‍ കാര്യനിര്‍വാഹണത്തിന് പ്രേരിപ്പിക്കുകയാണ്. താല്‍ക്കാലിക ജീവനക്കാരും വഴിക്കച്ചവടക്കാരും തുടങ്ങിയവരുടെയെല്ലാം പൊതു സ്ഥലങ്ങള്‍ മൂത്രമൊഴിക്കുന്നതിനെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. വേലനല്‍ക്കാലത്ത് ഇത്ര ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥ മാറിയതോടെ അസഹനീയമായ നാറ്റത്തെ തുടര്‍ന്ന് വളരെ ബുദ്ധിമുട്ടിലാണെന്ന് പരിസരവാസികള്‍ പറയുന്നു.

മനാമയിലെ പൊതുസ്ഥലങ്ങളിലെ ശൗചാലയങ്ങള്‍ എത്രയും പെട്ടെന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശത്തുള്ളവരുടെ ആവശ്യം.