ബഹ്‌റൈനില്‍ പെരുന്നാള്‍ അവധി: ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കും

മനാമ; രാജ്യത്ത് ബലി പെരുന്നാളിനോടനുബന്ധിച്ച് സമയ ക്രീകരണങ്ങളില്‍ മാറ്റം വരുത്തി ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അവധി ദിവസങ്ങളിലും നോര്‍ത്തേണ്‍ മുഹറഖ്, റിഫയിലെ ഹമദ് കാനൂ, ഇസാടൗണിലെ യൂസഫ് എ എഞ്ചിനിയര്‍ തുടങ്ങിയ ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കും.

അല്‍ നെയിം,മുഹമ്മദ് ജെ കാനൂ, ബാര്‍ബര്‍ ഷെയ്ഖ് ജാബിന്‍ അല്‍ സബാ, സിത്ര ഹെല്‍ത്ത് സെന്ററുകള്‍ രണ്ട് ഷിഫ്റ്റുകളായിട്ടായിരിക്കും പ്രവര്‍ത്തിക്കുക,

രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും വൈകീട്ട് 4 മണി മുതല്‍ രാത്രി 12 വരെയുമായിരിക്കും ഇവയുടെ പ്രവര്‍ത്തനം.