ബഹ്‌റെറനില്‍ നിന്ന് ചോക്ലേറ്റിനൊപ്പം സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ പിടിയില്‍

ബാംഗ്ലൂര്‍: ചോക്ലേറ്റിനും ച്യൂയിങ്കത്തിനുമൊപ്പം സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസിറ്റിലായി. ബാംഗ്ലൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

ഇയാളില്‍ നിന്നും 384.1 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇത് ഏകദേശം 6,640 ബഹ്‌റൈന്‍ ദിനാര്‍ വരുമെന്ന് ഡക്കാന്‍ ഹെറാള്‍ഡ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. സംശയം തോന്നിയ ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് ബാംഗ്ലൂര്‍ കസ്റ്റംസ് കമ്മീഷണര്‍ ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി.

പിടിക്കപ്പെടാതിരിക്കാനായി വിദേശത്തുനിന്നെത്തുന്ന കളളക്കടത്തുകാര്‍ ചോക്ലേറ്റിലും ച്യൂയിങ്കത്തിലുമെല്ലാം സ്വര്‍ണം കടത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.ഇത്തരത്തില്‍ കൂടുതലായി സ്വര്‍ണം കടത്തുന്നത് മലേഷ്യയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുമാണെന്ന് അദേഹം വ്യക്തമാക്കി.

Related Articles