ബഹ്‌റൈനില്‍ ജോലിക്കിടയില്‍ മയക്കുമരുന്ന് ഉപയോഗിച്ച സുരക്ഷാ ഗാര്‍ഡിനെ ജയിലിലടച്ചു

മനാമ: ഇസാ ടൗണിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ജോലി സമയത്ത് മയക്കുമരുന്ന് ഉപോയഗിച്ച ബഹറൈനി സുരക്ഷാ ഗാര്‍ഡിനെ ജയിലിലടച്ചു. മയക്ക് മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇയാളെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതെതുടര്‍ന്ന് ക്രിമിനല്‍ കോടതി ഇയാളെ ആറുമാസത്തേക്ക് തടവിനു ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ നടപ്പിലാത്തണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 500 ബഹ്‌റൈന്‍ ദിനാര്‍ കൂടി ശിക്ഷ അധികമായി വിധിച്ചു.

എന്നാല്‍ താന്‍ മയക്കുമരുന്നിന് അടിമയല്ലെന്നും ജോലിക്ക് പോകുന്നതിന് മുമ്പ് സുഹൃത്ത് തനിക്ക് ഒരു മഞ്ഞ വസ്തു തന്ന് കഴിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നെന്നുമാണ് ഇയാള്‍ പറയുന്നത്.

ആന്റി നര്‍ക്കോട്ടിക്‌സ് പോലീസ് ഇയാളുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ മോര്‍ഫിന്‍, ഹെറോയിന്‍ എന്നിവ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.