ബഹ്‌റൈനില്‍ തമിഴ്‌നാട് സ്വദേശി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

മനാമ: ബഹ്‌റൈനില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചു. മുഹമ്മദ് ഹമീദ്(25)ആണ് മരിച്ചത്. ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിലെ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്ന ഹമീദ് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതാണ്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.പാര്‍ട്ടി നടന്നുകൊണ്ടിരിക്കെ മൊബൈലില്‍ സംസാരിച്ച് കൊണ്ടിരിക്കെ സ്വിമ്മിംഗ് പൂളിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഹമീദിന് നീന്തല്‍ അറിയില്ല എന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.

അടുത്താഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്. ഹമീദ് ജോലി ചെയ്യുന്ന ആശുപത്രിയിലെ അധികൃര്‍ പോലീസുമായും ഇന്ത്യന്‍ എംബസിയും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം സല്‍മാനിയ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.