മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ബഹ്‌റൈനില്‍ ഉമ്മുല്‍ഹാസം ബാങ്കോക് റെസ്റ്റോറന്റിന് സമീപം കുടുംബസമേതം താമസിച്ചിരുന്ന കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് മെഹമൂദ്(58)ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷത്തോളമായി പ്രവാസിയായ ഇദേഹം ബഹ്‌റൈന്‍ ഫാര്‍മസിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ ഓഫീസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഉടന്‍ സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: സഫ് റിന്‍(ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി), സഫ്‌വാന്‍(അവാല്‍ പ്ലാസ്റ്റിക്‌സ്), നീമ, നിസ്മ(ഏഷ്യന്‍ സ്‌കൂള്‍ വിദ്യാത്ഥിനികള്‍).മൃതദേഹം ബഹ്‌റൈനില്‍ ഖബറടക്കി.

 

Related Articles