ബഹ്‌റൈനില്‍ യാത്രക്കാരുടെ ലഗേജില്‍ നിന്ന് മോഷണം; രണ്ടുപേരെ അറസ്റ്റില്‍

Story dated:Friday July 14th, 2017,12 36:pm

മനാമ: യാത്രക്കാരുടെ ലഗേജില്‍ നിന്ന് മോഷണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്തില്‍ ലഗേജ് കയറ്റുന്നതിനിടെയാണ് മോഷണം നടത്തിയത്. ലഗേജില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ച രണ്ട് ഏഷ്യന്‍ വംശജരെയാണ് പോലീസ് അറസ്റ്റ് ചെയിരിക്കുന്നത്.

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോലീസ് ജനറല്‍ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറും.