ബഹ്‌റൈനില്‍ കാണാതായ മലയാളി ഫുട്‌ബോള്‍ താരം തിലകനെ മരിച്ച നിലയില്‍ കണ്ടെത്തി

മനാമ: ബഹ്‌റൈനില്‍ ഫുട്‌ബോള്‍ കോച്ചായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മലയാളി താരം തിലകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ പതിനൊന്നരയോടെ ഹിദ്ദ് പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയാണ്.

തിലകനെ ഫെബ്രുവരി നാലുമുതല്‍ ഹൂറയിലെ താമസ സ്ഥലത്തു നിന്ന് കാണാതാവുകയായിരുന്നു. കണ്ടെത്താനായി പലരീതിയിലും തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച സിപിആര്‍ കാര്‍ഡ് വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം സല്‍മാനിയ ആശുപത്രിയിലേക്ക് മാറ്റി.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles