Section

malabari-logo-mobile

മരിച്ച കുഞ്ഞിന് പുനര്‍ജന്മം

HIGHLIGHTS : മംഗലാപുരം: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞ് അന്ത്യകര്‍മ്മങ്ങള്‍ക്കിടെ പുനര്‍ജനിച്ചു. കുംട്ടയിലെ ഗൗരി പുഷ്പരാജ് ദമ്പതികളുടെ കുഞ്ഞാണ് വീട...

images (1)മംഗലാപുരം: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞ് അന്ത്യകര്‍മ്മങ്ങള്‍ക്കിടെ പുനര്‍ജനിച്ചു. കുംട്ടയിലെ ഗൗരി പുഷ്പരാജ് ദമ്പതികളുടെ കുഞ്ഞാണ് വീട്ടുകാരെയും, നാട്ടുകാരെയും ഞെട്ടിച്ച് മരണമുഖത്ത് നിന്ന് തിരിച്ച് വന്നിരിക്കുന്നത്. ഇന്‍ക്വിബേറ്ററില്‍ കഴിഞ്ഞ് വരികയായിരുന്ന കുഞ്ഞ് മരിച്ചെന്ന് ഡോക്ടര്‍മാരാണ് വിധിയെഴുതിയത്. എന്നാല്‍ കുഞ്ഞ് മരിച്ചെന്ന് കരുതി അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നതിനിടയിലാണ് കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. അന്ത്യകര്‍മ്മത്തിന്റെ ഭാഗമായി കുഞ്ഞിന്റെ ചുണ്ടില്‍ പാല്‍ ഇറ്റിച്ച് കൊടുത്തപ്പോള്‍ കുഞ്ഞത് നുണയുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

ആഗസ്റ്റ് 15 നാണ് ഗൗരി മാസം തികയാതെ കുഞ്ഞിനെ പ്രസവിച്ചത്. ഇതേ തുടര്‍ന്ന് പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞിനെ ഇന്‍ക്വിബേറ്ററിലേക്ക് മാറ്റുകയായിരുന്നു. 8 ദിവസം കുട്ടി ഇന്‍ക്വിബേറ്ററില്‍ ചികില്‍സയിലായിരുന്നു. കൂത്താറിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞിനെ പ്രസവിച്ചതും, ചികില്‍സയിലിരുന്നതും. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ പുഷ്പരാജിനോട് പറയുകയായിരുന്നു. തുടര്‍ന്ന് പുഷ്പരാജ് കുഞ്ഞിന്റെ ശരീരവുമായി വീട്ടിലേക്ക് പോയി. ചെമ്പുഗുണ്ടേ ശ്മശാനത്തില്‍ സംസ്‌കാരത്തിന് ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. പിന്നീട് നീര് കൊടുക്കുന്ന ചടങ്ങില്‍ ചുണ്ടില്‍ പാലിറ്റിച്ചപ്പോഴാണ് കുഞ്ഞ് ചുണ്ട് അനക്കിയത്. തുടര്‍ന്ന് ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി കുഞ്ഞിന്റെ നിലയില്‍ പുരോതിയുണ്ടെന്നാണ് വിവരം. അതേസമയം കുഞ്ഞിനെ ചികില്‍സിപ്പിച്ച ആശുപത്രിക്കെതിരെ പുഷ്പരാജന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!