Section

malabari-logo-mobile

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കാര്‍ഡ് വേണ്ട

HIGHLIGHTS : മുംബൈ: ഇനി എടിഎമ്മില്‍ നിന്ന് കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം. ഐസിഐസിഐ ബാങ്കാണ് വികസിത രാജ്യങ്ങളില്‍ മാത്രം നിലവിലുള്ള ഇത്തരമൊരു സംവിധാനം ഇന്ത...

Pacha Malayalam copyമുംബൈ: ഇനി എടിഎമ്മില്‍ നിന്ന് കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം. ഐസിഐസിഐ ബാങ്കാണ് വികസിത രാജ്യങ്ങളില്‍ മാത്രം നിലവിലുള്ള ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ പ്രാവര്‍്ത്തികമാക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ഏത് എടിഎമ്മില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പണം പിന്‍വലിയ്ക്കാം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ പണം പിന്‍വലിക്കാന്‍ ഈ സംവിധാനം വഴി സാധിക്കുന്നു. രാജ്യത്തെ 10,000 ത്തോളം ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.

ഐസിഐസി ബാങ്കിന്റെ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഈ സംവിധാനം ഉപയോഗിക്കാനാകും. പണം അയക്കുന്നവര്‍ക്ക് ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നു മാത്രം. ഐസിഐസിഐ ഉപഭോക്താവിന് സ്മാര്‍ട്ട് ഫോണില്‍ ലഭിക്കുന്ന കോഡ് ഉപയോഗിച്ചാണ് പണം പിന്‍വലിക്കാന്‍ കഴിയുക. രാജ്യത്തെ ഏത് എടിഎമ്മില്‍ നിന്നും ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ കഴിയും. ഐസിഐസി ബാങ്ക്് സേവിംഗ് അക്കൗണ്ട് കസ്റ്റമര്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് പണം കൈമാറുന്നത്. പണം അയക്കാന്‍ ആഗ്രഹിക്കുന്നയാള്‍ സ്വീകരിക്കുന്ന ആളുടെ പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പണം അയക്കുന്ന ആള്‍ക്ക് 4 ഡിജിറ്റ് കോഡും സ്വീകരിക്കുന്ന ആള്‍ക്ക് 6 ഡിജിറ്റ് കോഡും ലഭിക്കും.

sameeksha-malabarinews

വെരിഫിക്കേഷ്ന്‍ കോഡും റെഫറന്‍സ് കോഡും കൃത്യമായി നല്‍കിയാല്‍ രാജ്യത്തെ ഏത് എടിഎമ്മില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം. ഇത്തരത്തില്‍ പതിനായിരം രൂപവരെ പിന്‍വലിക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന രഹസ്യ കോഡ് ഉപയോക്താവ് സ്‌ക്രീനില്‍ ടാപ്പ് ചെയ്യുന്നതുവരെ മറഞ്ഞിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!