ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍  2018 സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ

എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ 2018 സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഏഷ്യന്‍ യോഗ ഫെഡറേഷന്‍ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍ അറിയിച്ചു.  സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനു ശേഷം അറിയിച്ചതാണിത്.

സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്റ്, ഹോംങ്കോങ്ങ്, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ചൈന, ദുബായ്, തായ്‌വാന്‍, ഇറാന്‍, അഫ്ഘാനിസ്ഥാന്‍, ഫിലിപൈന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇന്ത്യ എന്നീ 16 രാജ്യങ്ങളില്‍ നിന്നുളള യോഗാ താരങ്ങളും ഒഫിഷ്യല്‍സും ഉള്‍പ്പെടെ 500 ഓളം പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

ഇതാദ്യമായാണ് കേരളത്തില്‍ ഏഷ്യന്‍ യോഗാ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടക്കുന്നത്.  ഇന്ത്യയില്‍ ഈ മത്സരം രണ്ടാം തവണയാണ് നടക്കുന്നത്.  യോഗാസന സ്‌പോര്‍ട്‌സ്, ആര്‍ടിസ്റ്റിക് യോഗ സ്‌പോര്‍ട്‌സ്, ആര്‍ടിസ്റ്റിക് പെയര്‍ യോഗ, റിഥമിക് യോഗ സ്‌പോര്‍ടസ്, ഫ്രീഫ്‌ളോ യോഗ ഡാന്‍സ്, പ്രൊഫഷണല്‍ യോഗ സ്‌പോര്‍ട്‌സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.

മത്സരങ്ങളുമായി ബന്ധപ്പെട്ട് 2018 സെപ്റ്റംബര്‍ 29ന് വൈകുന്നേരം ഏഷ്യന്‍ യോഗ സെമിനാര്‍ സംഘടിപ്പിക്കും. ശ്രേയ ആര്‍.നായര്‍, (ആലപ്പുഴ -യോഗാസന-പെണ്‍കുട്ടികള്‍-11-14 വയസ്), ഹിബ മറിയം കെ.എച്ച് (തൃശൂര്‍ -യോഗാസന-പെണ്‍കുട്ടികള്‍-11-14 വയസ്), അലക്‌സ് ജെറോം – (തൃശൂര്‍- ആര്‍ടിസ്റ്റിക് യോഗ -1735 വയസ്), അരുണ്‍ ആനന്ദന്‍ (ഇടുക്കി-യോഗാസന – 21- 25 വയസ്), വര്‍ഷ ടി.ബി (പത്തനംതിട്ട -റിഥമിക് യോഗ -8-17 വയസ്) എന്നീ അഞ്ചു പേര്‍ ഏഷ്യന്‍ യോഗ ചാമ്പ്യന്‍ഷിപ്പിലേയ്ക്കുളള ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി കേരളത്തില്‍ നിന്നും യോഗ്യത നേടിയിട്ടുണ്ട്.

Related Articles