ആശ്രമത്തിലെ കാമകേളികള്‍ പുറത്തായി; ആള്‍ദൈവം മുങ്ങി

Devishree-Ramaswamyബാംഗ്ലൂര്‍ : ആശ്രമത്തിനുള്ളില്‍ ഒരു സ്ത്രീയുമായി നടത്തിയ ആള്‍ദൈവത്തിന്റെ കാമകേളികള്‍ പുറത്തായതോടെ ആള്‍ദൈവം ആശ്രമത്തില്‍ നിന്നുംമുങ്ങി. ബാംഗ്ലൂര്‍ എച്ച്എസ്ആര്‍ ലേഔട്ടിലെ ദേവീശ്രീ ആശ്രമത്തിലെ ദേവശ്രീ രാമസ്വാമിയെയാണ് കാണാതായത്.
സിസി ടിവി ക്യാമറയില്‍ പതിഞ്ഞ സ്വാമിയുടെ കാമകേളികള്‍ ചാനലുകളടക്കം പുറത്തു വിട്ടതോടെയാണ് സ്വാമി തടിയെടുത്തത്. സ്വാമിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നത് അവരുടെ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ആശ്രമത്തില്‍ ഒരു വര്‍ഷം മുമ്പ് ജോലി അനേ്വഷിച്ച് എത്തിയ യുവതിയെയാണ് സ്വാമി കാമകേളിക്കായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജ്യോതിഷ വാസ്തു ശാസ്ത്ര വിദഗ്ദ്ധനായ സ്വാമിക്ക് ആയിരകണക്കിന് ആരാധകരാണ് ഉള്ളത്.

സംഭവം വിവാദമായതോടെ ഉന്നത പോലീസ് ഉദേ്യാഗസ്ഥര്‍ അനേ്വഷണം ആരംഭിച്ചു.