Section

malabari-logo-mobile

ഇനി സിനിമയാണെന്റെ ജീവിതം: സന്തോഷ് പണ്ഡിറ്റ് തന്റെ സര്‍ക്കാര്‍ ജോലി ഒഴിവാക്കുന്നു

HIGHLIGHTS : വെള്ളിത്തിരയിലെ വേറിട്ട താരം സന്തോഷ് പണ്ഡിറ്റ് സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കനായി തന്റെ സര്‍ക്കാര്‍ ജോലി തന്നെ ഒഴിവാക്കാനൊരുങ്ങുന്നു. സ്...

download (1)വെള്ളിത്തിരയിലെ വേറിട്ട താരം സന്തോഷ് പണ്ഡിറ്റ് സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കനായി തന്റെ സര്‍ക്കാര്‍ ജോലി തന്നെ ഒഴിവാക്കാനൊരുങ്ങുന്നു. സ്വന്തമായി കഥ എഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച ഒരു സിനിമയുടെ എല്ലാം മേഖലയും കൈകാര്യം ചെയ്തതിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് വ്യത്യസ്തനാകുന്നത്. നിരവധി എതിര്‍പ്പുകള്‍ പലഭാഗത്തു നിന്നും ഉണ്ടായെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് തന്റെ തീരുമാനവുമായി സന്തോഷ് പണ്ഡിറ്റ് മുന്നോട്ട് പോകുകയായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സെക്കന്റ് പോളിങ്ങ് ഓഫീസറായി എത്തിയതോടെയാണ് പണ്ഡിറ്റ് ഒരു സര്‍ക്കാര്‍ ഉദേ്യാഗസ്ഥനാണെന്ന് ലോകം അറിഞ്ഞത്.

sameeksha-malabarinews

സിവില്‍ എഞ്ചിനിയറിംഗ് ബിരുദം, എല്‍എല്‍ബി, എംഎ ഹിന്ദി, എംഎ സൈക്കോളജി തുടങ്ങി 13 ബിരുദങ്ങള്‍ സന്തോഷിനുണ്ട്. വാട്ടര്‍ അതോറിട്ടിയില്‍ ഓവര്‍സിയറായി ജോലി ചെയ്ത് വരുന്ന സന്തോഷ് പണ്ഡിറ്റ് അടുത്ത മാസം 31 ന് വിആര്‍എസ് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!